മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ സാക്ഷം(20) എന്ന യുവാവിനെ കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്റെ ശവസംസ്കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു.
ഭീഷണിപ്പെടുത്തലുകള്‍ക്ക് വഴങ്ങാതെ അഞ്ചല്‍ പ്രണയത്തില്‍ ഉറച്ചുനിന്നു
സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു
.



