റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരേ കേസെടുത്തു

November 27, 2025 - 5:46 am

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ അതിക്രമിച്ചുകയറിയ യുട്യൂബര്‍മാര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം മൂരിയാട് സ്വദേശി സാഗര്‍ ഉള്‍പ്പെടെ ഏഴുപേരെ പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ അനുമതിയില്ലാതെ അഞ്ച് ബൈക്കുകളിലായി വന്യജീവികള്‍ നിറഞ്ഞ വനത്തിനുള്ളിലൂടെ വന്യജീവികള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തു എന്നാണ് കേസ്. ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോ ആണ് കേസിലേക്ക് നയിച്ചത്.

അനുമതിയില്ലാതെ വനത്തിനുള്ളില്‍ പ്രവേശിച്ച് വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും

.സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലുള്ള പാതിരി വനമേഖലയിലൂടെയാണ് ഇവര്‍ യാത്രചെയ്തത്. കുറുവാ ദ്വീപിനും പുല്‍പ്പള്ളിക്കുമൊക്കെ അടുത്തായാണ് ഈ വനമേഖല സ്ഥിതിചെയ്യുന്നത്. വനഗ്രാമമായ ചേകാടിയിലേക്ക് പ്രവേശിക്കുന്ന ഗെയ്റ്റ് വഴി രാത്രിയിലാണ് ഇവര്‍ യാത്രചെയ്തത്. അനുമതിയില്ലാതെ വനത്തിനുള്ളില്‍ പ്രവേശിച്ച് വീഡിയോ ചിത്രീകരിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *