കൊച്ചി: സൗജന്യ അന്നദാനം എന്നപേരില്‍ സ്വകാര്യവ്യക്തി ശബരിമല ഭക്തരുടെ പേരില്‍ സംഭാവന പിരിക്കുന്നതായുള്ള പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. പമ്പാവാലി സ്വദേശി എ.കെ. വേണുവില്നിന്നാണ് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയത്. പമ്പാവാലിയില്‍ അന്നദാന കൗണ്ടര്‍ നടത്തി വന്‍തോതില്‍ പണം പിരിച്ച് യാതൊരു അനുമതിയും കൂടാതെ ളാഹയിലും കൗണ്ടര്‍ തുറക്കാനുള്ള ശ്രമത്തിലാണെന്നു ചൂണ്ടിക്കാട്ടി ളാഹയിലെ വഴിയോര ഭക്ഷണവ്യാപാരികൾ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ഒരു ട്രസ്റ്റിന്റെ മറവിലാണു പ്രവര്‍ത്തനം
രസീത് നല്‍കിയും യുപിഐ വഴിയും നടത്തിപ്പുകാരന് പണം പിരിക്കുന്നുണ്ട്. ഒരു ട്രസ്റ്റിന്റെ മറവിലാണു പ്രവര്‍ത്തനമെങ്കിലും പണം സ്വന്തം അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും ഹർജിയിൽ ആരോപിച്ചു, ശബരിമല തീർത്ഥാടകരിൽ നിന്നും അനനദാനത്തിന്റെ പേരിൽ പണം പിരിക്കുന്നുണ്ടങ്കിൽ തടയേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.


