മാവോയിസ്റ്റ് ആക്രമണം: ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനെത്തി

November 13, 2019

പാലക്കാട് നവംബര്‍ 13: മാവോയിസ്റ്റുകളായ കാര്‍ത്തിയുടെയും മണിവാസകത്തിന്‍റെയും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തി. മണിവാസകത്തിന്‍റെ മൃതദേഹം ജന്മനാടായ സേലത്തേക്ക് കൊണ്ടുപോകും. നാട്ടില്‍ എതിര്‍പ്പുള്ളതിനാല്‍ കാര്‍ത്തിയുടെ മൃതദേഹം തൃശ്ശൂരില്‍ തന്നെ സംസ്കരിക്കും. അരവിന്ദിന്‍റെ മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.