റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസ് : ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് സാവകാശം തേടി പദ്മകുമാര്‍

November 12, 2025 - 8:36 pm

പത്തനംതിട്ട | ശബരിമല സ്വര്‍ണ കവര്‍ച്ചാ കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകുന്നതിന് സാവകാശം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍. ബന്ധുവിന്റെ മരണത്തെ തുടര്‍ന്നാണിത്. പദ്മകുമാറിന്റെ ഭാര്യയുടെ ജ്യേഷ്ഠ സഹോദരീ ഭര്‍ത്താവ് ഉണ്ണികൃഷ്ണ പണിക്കരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

സംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതുളളതിനാലാണ് സാവകാശം ആവശ്യപ്പെട്ടത്.

സംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടതുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എ പദ്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവില്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ നവംബർ 11 ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *