.
ചെന്നൈ: ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. കുട്ടിയുടെ മാതാവ് ഭാരതിയും അയൽക്കാരിയായ സുമിത്ര (22)യും ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ മാതാവും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു കരുതിയിരുന്നത്.
ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് കാണാനിടയായതോടെയാണ് ഞെട്ടിക്കുന്ന ക്രൂരതയെക്കുറിച്ച് പുറംലോകമറിയുന്നത്. ഭാരതിയുടെ മൂന്നാമത്തെ കുട്ടിയെ ആണ് ലെസ്ബിയൻ പങ്കാളിക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയത്.മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു ആദ്യഘട്ടത്തിൽ കുടുംബം കരുതിയിരുന്നത്.
ഭാര്യയുടെ പെരുമാറ്റത്തിൽ ഭർത്താവിന് തോന്നിയ സംശയം.
തുടർന്ന് തൊട്ടടുത്തുള്ള കൃഷിയിടത്തിൽ കുട്ടിയുടെ സംസ്കാരം നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് ഭാര്യയുടെ പെരുമാറ്റത്തിൽ ഭർത്താവിന് സംശയം തോന്നി. ഇതേത്തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.യുവതിയുടെ ഫോണിൽനിന്ന് കണ്ടെത്തിയ സന്ദേശവും ഫോട്ടോകളും വീഡിയോകളും ആണ് സ്വവർഗ ബന്ധത്തെക്കുറിച്ചുള്ള സൂചന നൽകിയത്.


