റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

അങ്കമാലി | എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മാനസിക വിഭ്രാന്തിയുള്ള മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി.

നവംബർ 5 ന് രാവിലെ 9.30 ഓടെയാണ് അങ്കമാലിയെ . നടുക്കിയ മരണം

കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തും. ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍ന ആണ് കൊല്ലപ്പെട്ടത്. നവംബർ 5 ന് രാവിലെ 9.30 ഓടെയാണ് അങ്കമാലിയെ . നടുക്കിയ മരണം നടന്നത്. ആന്റണിയും റൂത്തും കറുകുറ്റി ചീനിയിലുള്ള റൂത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവരെ കൂടാതെ റൂത്തിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. ആറുമാസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മ റോസ്ലിക്ക് അരികില്‍ കിടത്തിയിട്ട് അടുക്കളയിലേക്ക്പോയതാണ് റൂത്ത്. ഞ്ഞിയെടുക്കാന്‍ പോകുമ്പോള്‍ റൂത്ത് .

വിഷാദ രോഗത്തിന് ചികിത്സ തേടുന്നയാളാണ് അമ്മ റോസ്ലി.

അല്‍പസമയത്തിനുള്ളില്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയെ ആണ് കണ്ടത്. നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി കുഞ്ഞിനെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കഴുത്തില്‍ മുറിവുണ്ടായിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടുന്നയാളാണ് അമ്മ റോസ്ലി. ആത്മഹത്യക്ക് ശ്രമിച്ച റോസ്ലി നിലവില്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *