റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് മസ്തിഷ്‌ക ജ്വരം ബാധിച്ച് 77 വയസ്സുകാരി മരിച്ചു

October 30, 2025 - 6:57 am

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരാള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു. 77 വയസ്സുകാരിയായ വീട്ടമ്മയാണ് ഒക്ടോബർ 29 ബുധനാഴ്ച വൈകിട്ടോടെ മരിച്ചത്. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.

മസ്തിഷ്‌ക ജ്വര രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വര രോഗികളുടെ എണ്ണം വര്‍ധിക്കുയാണെന്നാണ് റിപ്പോര്‍ട്ട്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണമാകുന്നുണ്ടോ എന്നതടക്കം വ്യക്തത വന്നിട്ടില്ല.. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകളാണ് ഈ മാസം മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം

തലച്ചോറിനെ ബാധിക്കുന്ന ഗുരുതരവുമായ രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. കുളിക്കുമ്പോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *