റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കരൂരിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ടിവികെ നേതാവ് വിജയ് ഒക്ടോബർ 27ന് കാണും

ചെന്നൈ|തമിഴക വെട്രി കഴകം കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ പാര്‍ട്ടി നേതാവും നടനുമായ വിജയ് ഇന്ന് കാണും. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് മഹാബലിപുരത്ത് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി.

20 കുടുംബങ്ങള്‍ മാത്രമാണ് വിജയെ കാണാന്‍ സമ്മതം അറിയിച്ചതെന്നാണ് വിവരം..

റിസോര്‍ട്ടില്‍ 50 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ 20 കുടുംബങ്ങള്‍ മാത്രമാണ് വിജയെ കാണാന്‍ സമ്മതം അറിയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. അപകടം സംഭവിച്ച് ഒരു മാസത്തിനുശേഷമാണ് വിജയ് ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നത്..സെപ്റ്റംബര്‍ 27നാണ് വിജയ് പങ്കെടുത്ത ടിവികെ യോഗത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ മരിച്ചത്. 60ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ 10ലധികം കുട്ടികളും നിരവധി സ്ത്രീകളും ഉള്‍പ്പെടും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *