റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിസിനസ് ക്ലാസ് ബസ് സർവീസുമായി കെ.എസ്ആർടിസി

തിരുവനന്തപുരം: പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മൂന്നര മണിക്കൂറിനുള്ളില്‍ യാത്ര സാദ്ധ്യമാകുന്ന ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി ഗണേശ് കുമാർ അറിയിച്ചു. 25 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന ബസായിരിക്കും ഇതിനായി ഒരുക്കുക. ബസില്‍ വ്യക്തിഗത ടിവി, ചാർജിംഗ സൗകര്യം, വൈഫൈ എന്നിവയുണ്ടാകും.വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം

ഡ്രൈവർക്ക് പുറമെ ബസ് ഹോസ്റ്റസും

ഇതോടൊപ്പം യാത്രക്കാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ ഡ്രൈവർക്ക് പുറമെ ഒരു ബസ് ഹോസ്റ്റസും ഉണ്ടാകും. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകള്‍ നിരത്തിലിറങ്ങുക. 2026 ഡിസംബറില്‍ ആറുവരി ദേശീയപാതയുടെ പണി പൂർത്തിയാകുന്നതോടെ ഗതാഗത രംഗത്ത് വൻകുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *