റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക റേറ്റിം​ഗിൽ മൂന്നാം സ്ഥാനം നേടി മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്

October 19, 2025 - 4:47 am

നോളജ് സിറ്റി | ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ 2025- 26 വാര്‍ഷിക റേറ്റിംഗില്‍ എ ഗ്രേഡോടെ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനം നേടി മര്‍കസ് യുനാനി മെഡി. കോളജ്. മെഡിക്കല്‍ അസ്സെസ്മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡ് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസി (എം എ ആര്‍ ബി ഐ എസ് എം)ന്റെയും നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസി (എന്‍ സി ഐ എസ് എം) ന്റെയും സഹകരണത്തോടെയാണ് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യു സി ഐ) റേറ്റിംഗ് നടത്തിയത്.

രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മൂന്നാം സ്ഥാനം

രാജ്യത്തെ ആയുര്‍വേദ, യോഗ, യൂനാനി, സിദ്ധ, ഹോമിയോ, നാച്ചുറോപതി മെഡിക്കല്‍ കോളജുകള്‍ക്കാണ് ക്യു സി ഐ റേറ്റിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ രാജ്യത്തെ 55 യുനാനി മെഡിക്കല്‍ കോളജുകളില്‍ നിന്നാണ് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ് മൂന്നാം സ്ഥാനം നേടിയിരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *