റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു

October 19, 2025 - 8:19 pm

പാലക്കാട് | ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത് .ഇതില്‍ കോട്ടായി സ്വദേശി അഭിജിത്തിനെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രണ്ടാമനായി തിരച്ചില്‍ നടക്കുകയാണ്. കുന്നം പറമ്പ് തണ്ണിക്കോട് സവിതയുടെ മകന്‍ സുഗുണേഷ്(18)നെയാണ് കാണാ,another Missing serching, continues, തായത്.

അഗ്‌നി രക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്

ഒക്ടോബർ 19 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലെ ഒഴുക്കിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. നിലവില്‍ അഗ്‌നി രക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധരുള്‍പ്പടെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയാണ്. രക്ഷപ്പെടുത്തിയ അഭിജിത്തിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലത്തൂര്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *