റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിൽ യാത്രാ തീയതി മാറ്റുമ്പോൾ കാൻസലേഷൻ ഫീസ് ഒഴിവാക്കി റെയിൽവേ

October 17, 2025 - 5:38 am

 ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം 2026 ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ അറിയിച്ചിരുന്നു. ഇത് പ്രകാരം ടിക്കറ്റ് റദ്ദാക്കാതെതന്നെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിയെടുക്കാം. യാത്രാ തീയതി മാറ്റുന്നതിന് ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിലവിലുള്ള കടമ്പ ഇതോടെ ഒഴിവാകും എന്നതാണ് ഇതിലുള്ള പ്രയോജനം. ഈ സംവിധാനത്തിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പുതിയ ടിക്കറ്റിന്റെ നിരക്ക് കൂടുതലെങ്കിൽ കൂടുതൽവരുന്ന തുക നല്‍കണം, കുറവെങ്കിൽ തിരികെ തരുകയുമില്ല

സീറ്റ് ലഭ്യതയും ടിക്കറ്റ് ചാര്‍ജും പരിഗണിച്ചായിരിക്കും പുതിയ യാത്രാ തീയതി തിരഞ്ഞെടുക്കാനാകുക. ആദ്യം ബുക്ക് ചെയ്ത ടിക്കറ്റിനേക്കാള്‍ കൂടുതലാണ് പുതുതായി ലഭിക്കുന്ന ടിക്കറ്റിന്റെ നിരക്കെങ്കില്‍ കൂടുതലായിവരുന്ന തുക നല്‍കണം. ആദ്യത്തേതിനേക്കാള്‍ കുറവാണെങ്കില്‍ ബാക്കി തുക മടക്കി കിട്ടില്ല. പതിവ് യാത്രക്കാർക്കും അവസാന നിമിഷം യാത്ര മാറ്റേണ്ടിവരുന്നവർക്കുമാണ് പുതിയ സംവിധാനം ഏറ്റവുംകൂടുതൽ പ്രയോജനം ചെയ്യുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *