തിരുവനന്തപുരം | യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. നിലവിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. ലൈംഗികാരോപണം ഉയർന്നതിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച ഒഴിവിലാണ് നിയമനം. ബിനു ചുള്ളിയിലാണ് വർക്കിംഗ് പ്രസിഡന്റ്. ദേശീയ പ്രസിഡന്റ് ഉദയ് ബാനു ചിബ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
കെ.എം അഭിജിത്തും അബിൻ വർക്കിയും ദേശീയ സെക്രട്ടറിമാർ
രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ പുതിയ അധ്യക്ഷന് വേണ്ടിയുള്ള ചർച്ചകൾ യൂത്ത് കോൺഗ്രസിൽ ആരംഭിച്ചിരുന്നു. അബിൻ വർക്കിയുടെയും കെ എം അഭിജിത്തിന്റെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നത്. കെ.എം അഭിജിത്തിനെയും, അബിൻ വർക്കിയെയും ദേശീയ സെക്രട്ടറിമാരായും തീരുമാനിച്ചു.
