റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരു കോടി രൂപ വിലവരുന്ന 14 കിലോ തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ യുപിയില്‍ അറസ്റ്റില്‍

ലഖ്‌നൗ: കോടികള്‍ വിലമതിക്കുന്ന തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ ഉത്തര്‍പ്രദേശ് കസ്റ്റംസിന്റെ പിടിയില്‍. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കല്‍ മുഹമ്മദ് റാഷിദ് (24), മലപ്പുറം ജില്ലയിലെ വാലുമ്പരം പൊക്കോട്ടൂരിലെ അഴുവല്‍ അപ്പത്തില്‍ താമസിക്കുന്ന മുഹമ്മദ് എഹ്തിഷാം (26) എന്നിവരാണ് അറസ്റ്റിലായത്. കിലോയ്ക്ക് ഒരു കോടി രൂപ വിലവരുന്ന 14 കിലോ തായ് കഞ്ചാവുമായാണ് ഇവരെ യുപി-നേപ്പാള്‍ അതിര്‍ത്തിയില്‍വെച്ച് കസ്റ്റംസ് പിടികൂടിയത്.

നേപ്പാളി ബസ്സിന്റെ ഡിക്കിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്

ഇവര്‍ സഞ്ചരിച്ച നേപ്പാളി ബസ്സിന്റെ ഡിക്കിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മുഹമ്മദ് റാഷിദും മുഹമ്മദ് എഹ്തിഷാമും വളരെക്കാലമായി തായ്ലന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു എന്നും, അവിടെവെച്ച് ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളായി മാറിയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതായി ഉത്തര്‍ പ്രദേശ് പോലീസ് അറിയിച്ചു.

പതിവ് കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെടുത്തത്.

പതിവ് കസ്റ്റംസ് പരിശോധനയ്ക്കിടെ ഒരു നേപ്പാളി ബസ് പരിശോധിച്ചപ്പോള്‍ അതിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ഗീസറുകളില്‍ എന്തോ സംശയം തോന്നി. ഗീസറുകള്‍ തുറന്നപ്പോള്‍, അതിന്റെ ആന്തരിക ഭാഗങ്ങളില്‍ കഞ്ചാവ് പാക്കറ്റുകള്‍ സമര്‍ത്ഥമായി ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *