റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയോധ്യയില്‍ വീടിനുള്ളില്‍ നടന്ന സ്‌ഫോടനത്തില്‍ അഞ്ച് മരണം

October 10, 2025 - 2:45 pm

ലക്‌നോ|ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 9 ന് രാത്രി 7.15ന് പുരകലന്തര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്‌ഫോടന കാരണം എല്‍പിജി സിലിണ്ടറോ പ്രഷര്‍ കുക്കറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *