തിരുവനന്തപുരം|തിരുവനന്തപുരത്ത് ആഡംബര കാര്‍ വാങ്ങി നല്‍കാത്തതിന് പിതാവിനെ മകന്‍ ആക്രമിച്ചു. പ്രകോപിതനായ പിതാവ് തിരിച്ച് മകനെ കമ്പിപ്പാരകൊണ്ട് ആക്രമിച്ചു. ആക്രമണത്തില്‍ മകന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഹൃദ്യക്കിനാണ് (28) ഗുരുതരമായി പരുക്കേറ്റത്. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ തര്‍ക്കം പതിവായിരുന്നു
മകന്‍ ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടില്‍ തര്‍ക്കം പതിവായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകന്‍ പിതാവിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ പിതാവ് കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പോലീസ് കേസെടുത്തു
പരുക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. . തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഹൃദ്യക്ക്. സംഭവത്തില്‍ പിതാവ് വിനയാനന്ദനെതിരെ പോലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ വിനയാനന്ദ് ഒളിവില്‍ പോയെന്നാണ് വിവരം


