റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

October 6, 2025 - 5:29 am

കോഴിക്കോട്: ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച ഇലക്ട്രിക് കാറിനാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്നലവെ (ഒക്ടോബർ 5 ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

പുകയും മണവും വന്നതിനെ തുടര്‍ന്ന് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു

അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഹൈദരാബാദ് സ്വദേശികള്‍ കാര്‍ കോഴിക്കോട് നിന്ന് റെന്റിന് എടുത്തതാണെന്നാണ് വിവരം. പുകയും മണവും വന്നതിനെ തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് കാറില്‍നിന്ന് തീ ഉയരുകയും പിന്നീട് ആളിക്കത്തുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *