വിഴിഞ്ഞം: സിപിഎമ്മിന്റെ വിഴിഞ്ഞത്തെ മുന്‍ ലോക്കല്‍ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴി പഴവിള സനിത ഭവനില്‍ വിഴിഞ്ഞം സ്റ്റാന്‍ലി എന്നറിയപ്പെട്ടിരുന്ന പി. സ്റ്റാന്‍ലി(53) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ കണ്ടെത്തിയ മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
25-ന് വൈകീട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കടുത്തുളള സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിരുന്നു.
കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് സെപ്തംബർ 24 ബുധനാഴ്ചവീട്ടില്‍നിന്ന് പോയതാണ്. തുടര്‍ന്ന് 25-ന് വൈകീട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കടുത്തുളള സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. രണ്ടുദിവസമായിട്ടും ആളെ പുറത്തുകാണാനാവാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. മുറിക്കുളളില്‍നിന്ന് കനത്ത ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്ന് ലോഡ്ജുടമയാണ് മെഡിക്കല്‍കോളേജ് പോലീസിന് വിവരം നല്‍കിയത്. എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫിയുടെ നേത്യത്വത്തിലുളള പോലീസ് സംഘമെത്തി മുറിതുറന്നു നോക്കിയപ്പോഴാണ് ജീര്‍ണാവസ്ഥയിലുളള മൃതദേഹം കണ്ടത്.
