റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുണ്ടറയിൽ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു

September 27, 2025 - 6:48 am

കുണ്ടറ : ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു. സെപ്തംബർ 26 വെളളിയാഴ്ച രാത്രി എട്ടോടെ പെരുമ്പുഴ തലപ്പറമ്പ് കരയോഗത്തിന് സമീപത്തായിരുന്നു അപകടം. സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്ന വയോധികയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലപ്പറമ്പ് ആർജിഎസ് ഭവനില്‍ ഗിരിജയ്ക്കാണ് പരിക്കേറ്റത്. വീടിനോടു ചേർന്നുള്ള 25 അടിയോളം ഉയരത്തിലുള്ള ഭൂമിയുടെ സംരക്ഷണ ഭിത്തിയടക്കം തകർന്ന് താഴെയുള്ള വീടുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവ സമയം അടുക്കളയില്‍ നില്‍ക്കുകയായിരുന്നു ഗിരിജ. മണ്ണില്‍ വീണുകിടന്ന ഗിരിജയെ സമീപവാസികള്‍ എത്തി പുറത്തെടുക്കുകയായിരുന്നു.

സംഭവ സമയത്ത് മറ്റ് അം​ഗങ്ങൾ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി.

സാരമായി പരിക്കേറ്റ ഗിരിജയെ കുണ്ടറയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചു. വീടിന്‍റെ ഉള്‍വശം മുഴുവൻ ചെളിനിറഞ്ഞ നിലയിലാണ്. ഫ്രിഡ്ജ്, ടിവി ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ എല്ലാം നശിച്ചു. ഗിരിജയോടൊപ്പം മകൻ സന്ദീപ്, ഭാര്യ തുഷാര, മക്കളായ ശ്രേയ, സ്നേഹ എന്നിവർ താമസം ഉണ്ടായിരുന്നെങ്കിലും സംഭവ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. സംരക്ഷണ ഭിത്തി കെട്ടിയതിലെ അശാസ്ത്രീയതയും ഉയരത്തിലുള്ള ഭൂമിയില്‍ വീണ്ടും മണ്ണിട്ട് നിരത്തുകയും ചെയ്തതാണ് അപകട കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.

കുണ്ടറ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ഡി. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ എന്നിവർ സ്ഥലതത്തെത്തി. സമീപത്തെ വീടുകളില്‍ നിന്ന് ജനങ്ങള്‍ മാറി താമസിക്കാൻ നിർദേശം നല്‍കി. കുണ്ടറ ഫയർഫോഴ്‌സ് യൂണിറ്റ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *