റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജിഎസ്ടി പരിഷ്‌കാരം കാരണം രണ്ടുലക്ഷം കോടിയോളം രൂപ ജനങ്ങളുടെ കൈയിലുണ്ടാകും – നിര്‍മലാ സീതാരാമന്‍

September 20, 2025 - 7:44 am

മധുര: ജിഎസ്ടി പരിഷ്‌കാരം സെപ്തംബർ 22 തിങ്കളാഴ്ച നിലവില്‍വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്നും ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സെപ്തംബർ 19 വെള്ളിയാഴ്ച പറഞ്ഞു. തമിഴ്നാട് ഫുഡ് ആന്‍ഡ് ഗ്രയിന്‍സ് അസോസിയേഷന്റെ 80-ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

എന്‍ഡിഎ സര്‍ക്കാർ നാടകം കളിക്കകുയാണെന്ന പ്രതിപക്ഷപരാമർശത്തിന് മറുപടി

ജിഎസ്ടി നിലവിലുണ്ടായിരുന്ന എട്ടുവര്‍ഷവും സര്‍ക്കാര്‍ ആ ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുകയായിരുന്നുവെന്നും ഇപ്പോള്‍ ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ പ്രകാരം നിരക്കുകള്‍ കുറയ്ക്കുകയോ പൂര്‍ണമായും നീക്കംചെയ്യുകയോ ചെയ്തുവെന്ന ഒരു നാടകം കളിക്കുകയാണെന്നുമുള്ള പ്രതിപക്ഷപരാമര്‍ശത്തിന് മറുപടിയായി എന്‍ഡിഎ സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ അങ്ങനൊരുകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും നിര്‍മല പറഞ്ഞു

‘ജിഎസ്ടി പരിഷ്‌കാരങ്ങള്‍ നിലവില്‍വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ നികുതി ധനവകുപ്പിന് നഷ്ടമാകും. എന്നാല്‍, ഇത് ആഭ്യന്തര ഉപഭോഗത്തിന്റെ രൂപത്തില്‍ സമ്പദ്‌വ്യവസ്ഥയിലേക്കുതന്നെ എത്തിച്ചേരും’ – നിര്‍മല പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *