റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോ ആക്രമിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ

August 29, 2025 - 2:10 pm

തൃശൂര്‍ | റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടുകയും ഓഫീസിലെ വാതിലില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

റിപ്പോര്‍ട്ടര്‍ ടിവി അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ചാനലിനെ അധിക്ഷേപിക്കുന്ന നോട്ടീസും നേതാക്കള്‍ പതിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. . റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ പീഡനത്തിന് ഇരയായെന്ന് സാമൂഹിക മാധ്യമത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *