റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു

August 26, 2025 - 3:30 pm

തിരുവനന്തപുരം| തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ ഉടന്‍ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശ്രീജ മുമ്പും ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടുള്ളതായാണ് വിവരങ്ങള്‍. മൃതദേഹം ആര്യനാട് ആശുപത്രിയിലാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *