Tag
ന്യൂസ് ഡെസ്ക്

വിഭജന ഭീതി ദിനം : പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി കേരള സർവകലാശാല

August 13, 2025 - 7:32 am

തിരുവനന്തപുരം | വിഭജന ഭീതി ദിനം ആചരിക്കുന്നത് സംബന്ധിച്ച് കേരള സര്‍വകലാശാലയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. പരിപാടി നടത്തണോ നടത്താതിരിക്കണോ എന്നതിലെ തീരുമാനം അതത് കോളജുകള്‍ക്ക് സ്വതന്ത്രമായെടുക്കാ മെന്നാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. ഇത് കോളജ് വികസന സമിതി ഡയറക്ടര്‍ കോളജുകള്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയുള്ളതാണ് ഈ സര്‍ക്കുലര്‍.

ഗവര്‍ണറുടെ സര്‍ക്കുലറില്‍ മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചു.

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതിനു പിന്നാലെ പരിപാടി നടത്തണമെന്ന നിര്‍ദേശവുമായി കേരള സര്‍വകലാശാലയില്‍ സര്‍ക്കുലര്‍ പുറത്തിറക്കി. എന്നാല്‍, ഗവര്‍ണറുടെ സര്‍ക്കുലറില്‍ മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതോടെയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കാന്‍ ഡയറക്ടര്‍ നിര്‍ബന്ധിതനായത്. എന്നാല്‍, പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത് തന്റെ അറിവോടെയല്ലെന്നാണ് വി സി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *