കൊച്ചി| എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്ന് അജിത് കുമാര്‍ വിശദീകരണം നല്‍കി. തുടര്‍ന്ന് നടപടി ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയില്‍ വിശദീകരണം നല്‍കി. സ്വാമി അയ്യപ്പന്‍ റോഡിലൂടെ മറ്റാരെങ്കിലും അനധികൃതമായി യാത്ര ചെയ്തോ എന്നതില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ദേവസ്വം ബോര്‍ഡും കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
