ന്യൂഡല്‍ഹി| കോണ്‍ഗ്രസ് എംപിയുടെ മാല മോഷ്ടിച്ച പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭാംഗം ആര്‍ സുധ എംപിയുടെ നാലു പവന്‍ മാലയാണ് കഴിഞ്ഞ ദിവസം ചാണക്യപുരി20
മോഷണത്തിന് ശേഷം പ്രതി സഞ്ചരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു
സൗത്ത് ഡല്‍ഹിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഓഖ്ല നിവാസിയാണ്. മോഷണത്തിന് ശേഷം പ്രതി സഞ്ചരിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഡിഎംകെയുടെ രാജാത്തിയുമൊത്ത് ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം അതീവ സുരക്ഷ മേഖലയില്‍ പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴാണ് ആര്‍ സുധ എംപിയുടെ മാല കവര്‍ന്നത്. സ്‌കൂട്ടറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ഒരാള്‍ തന്റെ കഴുത്തിലെ സ്വര്‍ണമാല കവരുകയായിരുന്നുവെന്ന് ആര്‍ സുധ എംപി പറഞ്ഞിരുന്നു.


