റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരുവുനായകളെ പിടിച്ചുനല്‍കാന്‍ നിര്‍ദ്ദേശം നല്‍കാം, നിങ്ങള്‍ കൊണ്ടുപോയിക്കോളൂ : മൃഗസ്‌നേഹികളോട് ഹൈക്കോടതി

July 29, 2025 - 1:02 pm

കൊച്ചി: മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെങ്കിലും അതിനും മേലെയാണ് മനുഷ്യന്റെ അവകാശമെന്ന് ഹൈക്കോടതി. തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ നടപടി ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ത്ഥിനി കീര്‍ത്തന സരിനടക്കം ഫയല്‍ ചെയ്ത ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കേസില്‍ കക്ഷി ചേര്‍ന്ന മൃഗസ്‌നേഹികളോടുള്ള കോടതിയുടെ പരാമര്‍ശം. മൃഗങ്ങള്‍ക്ക് അവകാശങ്ങളുണ്ട്. പക്ഷെ, അതിനുമേലാണ് മനുഷ്യന്റെ അവകാശം. മൃഗസ്‌നേഹികള്‍ തയ്യാറാണെങ്കില്‍ നായക്കളെ പിടിച്ചുനല്‍കാന്‍ നിര്‍ദ്ദേശം നല്‍കാം. നിങ്ങള്‍ അസോസിയേഷന്‍ രൂപീകരിക്കൂ. കോടതി പറഞ്ഞു. മനുഷ്യന് റോഡിലൂടെ നടക്കണം. എവിടെ വേണമെങ്കിലും കൊണ്ടുപോയ്‌ക്കോള്ളു. പണം നല്‍കാന്‍ മൃഗസ്‌നേഹികള്‍ തയ്യാറാണ്. പക്ഷെ, എവിടേയ്ക്ക് കൊണ്ടുപോകും?

ചില്ലു കൊട്ടാരത്തിലിരുന്നു പലതും പറയാം

നിങ്ങളെ പട്ടി കടിച്ചിട്ടുണ്ടോ. എനിക്കറിയാം വേദന…-കോടതി പറഞ്ഞു. തെരുവനായക്കളുടെ കടിയേല്‍ക്കുമ്പോഴും കടിയേറ്റ് ഉറ്റവരെ നഷ്ടപ്പെടുമ്പോഴും മാത്രമെ വേദന മനസ്സിലാകൂ എന്നും കോടതി പറഞ്ഞു. ചില്ലു കൊട്ടാരത്തിലിരുന്നു പലതും പറയാം. നടപ്പാക്കാന്‍ കഴിയുന്ന പരിഹാരമാര്‍ഗ്ഗം എന്തെന്ന് സര്‍ക്കാര്‍ അടക്കം എല്ലാവരും പറയണം. വന്യജിവി ആക്രമണത്തെ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നതുപോലെ തെരുവുനായ ആക്രമണത്തെയും ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു

മൃഗസ്‌നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാം

കണ്ണൂരില്‍ പട്ടികടിയേറ്റ കുട്ടി പ്രതിരോധമരുന്ന് കുത്തിവെച്ചിട്ടും മരിച്ചു. ദയാവധമൊന്നും പരിഹാരമല്ല. ഗുരുതരമായ രോഗം ബാധിച്ച നായക്കളെ മാത്രമാണ് ദയാവധത്തിന് ഇരയാക്കാനാകുക. മൃഗസ്‌നേഹികളെ തെരുവുനായ്ക്കളുടെ സംരക്ഷണം ഏല്‍പ്പിക്കാം,നോക്കിക്കോളു. മനുഷ്യനാണ് മൃഗങ്ങളെക്കാള് അവകാശം- ജസ്റ്റിസ് സി.എസ്.ഡയസ് പറഞ്ഞു.

ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

തെരുവുനായ ആക്രമത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കാനുള്ള ചുമതല ജില്ല ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക്‌ നല്കാനുള്ള തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *