റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസിനെ പേടിച്ച് ​ കിണറ്റിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായി

July 25, 2025 - 12:43 pm

കണ്ണൂർ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ ഓടിയ ​ഗോവിന്ദച്ചാമി നാഷണല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ കിണറില്‍ ചാടി. പിന്തുടർന്ന പോലീസ് ഇയാളെ കിണറ്റിൽനിന്ന് വലിച്ചെടുക്കുകയായിരുന്നു.

രാവിലെ പത്തരയോടെ ഇയാൾ പോലീസിന്റെ പിടിയിലായി

മണിക്കൂറുകൾ മാത്രമാണ് ഗോവിന്ദച്ചാമിക്ക് ജയിലിനു പുറത്തു കഴിയാനായത്. ഗോവിന്ദച്ചാമി ജൂലൈ 25 വെള്ളിയാഴ്ച്ച അർധരാത്രി 1.10-നാണെന്നും അതല്ല പുലർച്ചെ നാലേകാലോടെയാണ് ജയിൽ ചാടിയതെന്നും വാദമുണ്ട്. രാവിലെ പത്തരയോടെ ഇയാൾ പോലീസിന്റെ കയ്യിലകപ്പെടുകയും ചെയ്തു.

ഒരു കെെ തുണി ഉപയോ​ഗിച്ച് മറച്ചിരുന്നു.

ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം പുറത്ത് വന്നതിന് പിന്നാലെ പൊതുജനങ്ങളും ജാ​ഗ്രതയിലായിരുന്നു. കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് വെച്ച് ഗോവിന്ദച്ചാമിയോട് സാമ്യമുള്ള ഒരാളെ കണ്ടതായി ഒരാൾ പോലീസിനെ വിവരം ലഭിച്ചു. ഒരു കെെ തുണി ഉപയോ​ഗിച്ച് മറച്ചിരുന്നു. ഇതിൽ സംശയം തോന്നിയ ആൾ കൂടുതൽ ശ്രദ്ധച്ചപ്പോഴാണ് ഒരു കെെ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്. ജയിൽ ചാടിയ വാർത്ത ഇതിനകം പുറത്ത് വന്നതിനെത്തുടർന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവർ വിളിച്ച് പറഞ്ഞതിനെത്തുടർന്ന് ഇയാൾ ഓടിയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *