റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

July 23, 2025 - 5:03 pm

കാസർകോട് | ചെറുവത്തൂർ ദേശീയപാതയിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ. പാറയും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ് എൻ കോളജിലെ അധ്യാപികയായ സിന്ധുവാണ് രക്ഷപ്പെട്ടത്.

കാറിന് മുകളിലും ചുറ്റുമുൾപെടെ മണ്ണ് വീണ് നിറഞ്ഞതിനാൽ പുറത്തിറങ്ങാനായില്ല.

ദേശീയപാതയിൽ ഗതാഗതം ഏറെ തടസ്സപ്പെട്ടു. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കാൻ തുടങ്ങിയിട്ടുണ്ട്. ദുർഗ ഹൈസ്ക്കൂളിനടുത്ത് താമസിക്കുന്ന സിന്ധു ചെറുവത്തൂർ ഭാഗത്തേക്ക് പോകുകയായിന്നു. പെട്ടന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാറിന് മുകളിലും ചുറ്റുമുൾപെടെ മണ്ണ് വീണു. മണ്ണ് നിറഞ്ഞതിനാൽ പുറത്തിറങ്ങാനായില്ല. നാട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *