റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിക്കുനേരെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദനം

July 14, 2025 - 5:38 am

കോഴിക്കോട്: കോഴിക്കോട് അത്തോളിയിലെ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (ജിവിഎച്ച്എസ്എസ്) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനമേറ്റതായി പരാതി. മുഹമ്മദ് അമീന്‍ എന്ന വിദ്യാര്‍ഥിക്കാണ് പ്ലസ് ടു വിദ്യാര്‍ഥികളില്‍നിന്ന് മര്‍ദനമേറ്റത്.അമീന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും പരാതിയില്‍ പറയുന്നു.

പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും. തയ്യാറാകാതിരുന്നതോടെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു

പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും .സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ചു. ഇതിന് തയ്യാറാകാതിരുന്നതോടെ സംഘം ചേര്‍ന്ന് മര്‍ദിച്ചു.ഇടവഴിയില്‍ വെച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടുകയും ചെയ്തു’ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അത്തോളി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *