റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള ബാങ്കിന്റെ ജപ്തി ഭീഷണി: ഗൃഹനാഥന്‍ ജീവനൊടുക്കി

കൊച്ചി| എറണാകുളം കുറുമശ്ശേരിയില്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച മധുവിന്റെ സഹോദരന്‍ ഹരികൃഷ്ണന്‍. മധു ജീവനൊടുക്കാന്‍ കാരണം കേരള ബാങ്കിന്റെ ജപ്തി ഭീഷണിയാണെന്ന് സഹോദരന്‍ പറഞ്ഞു. ജൂലൈ 8 ചൊവ്വാഴ്ചയാണ് കുറുമശ്ശേരി സ്വദേശി മധു മോഹനന്‍ (46) ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്

15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കില്‍ മധു മരിക്കില്ലായിരുന്നു

മധു ബാങ്ക് അധികൃതരോട് 15 ദിവസത്തെ സാവകാശം ചോദിച്ചിരുന്നു. വീട് വിറ്റ് പണം അടയ്ക്കാനായാണ് സാവകാശം ചോദിച്ചത്. വീട് വാങ്ങാന്‍ ആളുകളും വന്നിരുന്നു. ഇത് ലഭിക്കാതെ വന്നതാണ് ജീവനൊടുക്കാന്‍ കാരണം. 15 ദിവസത്തെ സാവകാശം നല്‍കിയിരുന്നെങ്കില്‍ മധു മരിക്കില്ലായിരുന്നുവെന്നും ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

. കേരള ബേങ്ക് ചൊവ്വാഴ്ച മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിക്കുകയായിരുന്നു. 37 ലക്ഷം രൂപയുടെ ലോണ്‍ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *