ഒറ്റപ്പാലത്ത് അച്ഛനും മകനും വീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട് | അച്ഛനും നാലാം ക്ലാസുകാരനായ മകനും വീട്ടില്‍ മരിച്ച നിലയില്‍ കണ്ചെത്തി ഒറ്റപ്പാലം മനിശേരി വരിക്കാശേരി മനയ്ക്ക് സമീപത്ത് കണ്ണമ്മാള്‍ നിലയത്തില്‍ കിരണ്‍ (40), മകന്‍ കിഷന്‍ (9) എന്നിവരാണ് മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നത്..കുട്ടിയെ തൂക്കി കൊലപ്പെടുത്തിയ ശേഷം കിരണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത് നാട്ടുകാരാണ്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്രവാസിയായ കിരണ്‍ ജൂലൈ 3ന് രാവിലെയാണ് നാട്ടിലെത്തിയത്.

കുട്ടിയുടെ അമ്മ രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ആത്മഹത്യ ചെയ്തത്. പ്രവാസിയായ കിരണ്‍ ജൂലൈ 3ന് രാവിലെയാണ് നാട്ടിലെത്തിയത്. 4 ന് വൈകുന്നേരം നാലരയ്ക്ക് ശേഷം ബന്ധുവും അയല്‍വാസിയുമായ ആളാണ് സംഭവം ആദ്യമറിയുന്നത്. ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →