ആറു വിദ്യാർത്ഥികൾ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു

പാലക്കാട് | പത്താംക്ലാസുകാരായ ആറു പേര്‍ ചേര്‍ന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. റാഗിങ്ങ് രീതിയില്‍ നടന്ന മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരമാസകലം പരിക്കേറ്റ എട്ടാംക്ലാസുകാരനെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു.കുട്ടിയുടെ പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.

പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം . എട്ടാം ക്ലാസുകാരനെ യൂണിഫോം ധരിക്കാത്തതിന്റെ പേരുപറഞ്ഞ് സംഘം ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പരാതി റിപ്പോര്‍ട്ട് സഹിതം പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കൈമാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →