റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു.

യു.എ.ഇയിൽ ഇറാന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ-യൂണിവേഴ്‌സിറ്റി പഠനം ഓൺലൈനിലേയ്ക്ക്

 

യു.എ.ഇ : ഇറാനിൽ നിന്നുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ പഠനം ഓൺലൈനിലേയ്ക്ക് മാറ്റി. സ്‌കൂൾ-സർവ്വകലാശാലാ പഠനം വെള്ളിയാഴ്ചവരെ ഓൺലൈൻ വഴിയായിരിക്കുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയമാണ് അറിയിച്ചത്. തിങ്കളാഴ്ചയാണ് യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായത്. വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റിരുന്നു.

ഇറാൻ തൊടുത്തുവിട്ട നാല് മിസൈലുകളിൽ മൂന്നെണ്ണം തകർത്തു.

.തിങ്കളാഴ്ച മാത്രമായി ഇറാൻ തൊടുത്തുവിട്ട നാല് മിസൈലുകളിൽ മൂന്നെണ്ണം തകർത്തു. ഒരെണ്ണം കടലിൽ പതിച്ചതായി അധികൃതർ പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശമുണ്ട്.
.

Share

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *