റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം പള്ളിക്കത്തോട്ടില്‍ മകന്‍ മാതാവിനെ വെട്ടിക്കൊന്നു

June 27, 2025 - 1:59 pm

കോട്ടയം | കോട്ടയത്ത് പള്ളിക്കത്തോട്ടില്‍ ലഹരിക്ക് അടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. പള്ളിക്കത്തോട് ഇളമ്പള്ളിയിലാണ് സംഭവം. ഇളമ്പള്ളിയില്‍ കയ്യൂരി പുല്ലാങ്കതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (46) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദ് (26) നെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു.

ലഹരിക്കെതിരെയുളള ചികിത്സക്കിടയിലാണ് മാതാവിനെ കൊലപ്പെടുത്തിയത്.

മുമ്പ് ജെ സി ബി ഡ്രൈവര്‍ ആയിരുന്ന അരവിന്ദ് കഞ്ചാവിന് അടിമയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സക്കിടയിലാണ് മാതാവിനെ കൊലപ്പെടുത്തിയത്. സംഭവ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ കൊലപാതകത്തിനു ശേഷം അരവിന്ദ് അമ്മയുടെ മൃതദേഹത്തിന് സമീപം തന്നെ ഇരിക്കുന്നതാണ് കണ്ടത്. കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി. സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലപ്പെട്ട സിന്ധു പൊന്‍കുന്നം കോടതി പരിസരം കേന്ദ്രീകരിച്ച് ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. സിന്ധുവിന്റെ ഇളയ മകന്‍ ആലപ്പുഴയില്‍ വിദ്യാര്‍ഥിയാണ്. ലോക ലഹരിവിരുദ്ധ ദിനത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *