റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു

June 16, 2025 - 6:12 am

തിരുവനന്തപുരം | ഇരുചക്ര വാഹനം ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരന്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഷിജാദ് – നൗഷിമ ദമ്പതികളുടെ ഇളയ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് മരിച്ചത്. ജൂൺ 14 ഞായറാഴ്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ആബിദ് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ മാതാവ് നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പരുക്കേറ്റ കുട്ടിയുടെ മാതാവ് നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്ത് ആണ് സംഭവം. വിതുരയില്‍നിന്നു ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്കു വരികയായിരുന്നു. നെടുമങ്ങാട് ഭാഗത്തുനിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കവെ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *