മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ബസില്‍ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 9,98,500 രൂപ പിടിച്ചെടുത്തു. മഞ്ചേശ്വരം എക്സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്.പണവുമായി വന്ന മുളിയാർ സ്വദേശി ഷെയ്ഖ് ആരിഫിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി.
എക്സൈസ് ഇൻസ്പെക്ടർ ആദർശ്.ജിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കെമു ടീമിലെ പ്രിവന്റീവ് ഓഫീസർ ജിജിൻ.എം.വി, സിവില്‍ എക്സൈസ് ഓഫീസർമാരായ സുബിൻ ഫിലിപ്പ്, സനല്‍ കുമാർ, പ്രിവന്റീവ് ഓഫീസർ മൊയ്‌ദീൻ സാദിക്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത് കുമാർ.വി, സിവില്‍ എക്സൈസ് ഓഫീസർ രാഹുല്‍.ടി എന്നിവരും പങ്കെടുത്തു.
.