തോന്നയ്ക്കൽ ​ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഉപയോ​ഗിക്കുന്നത് കട്ടികൾ തയ്യാറാക്കിയ വേസ്റ്റ് ബക്കറ്റുകൾ

ആറ്റിങ്ങൽ : പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാ​ഗമായി തോന്നയ്ക്കൽ ​ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കെമിസ്ട്രി, വർക്ക് എക്സ്പീരിയൻസ് സബ്ജക്ട് കൗൺസിലുകളുടെ നേതൃത്വത്തിൽ പഴയ പേപ്പർ ഉപയോ​ഗിച്ച് വേസ്റ്റ് ബാസ്കറ്റ് നിർമിച്ചു. പ്ലാസ്റ്റിക് മലിനീകരണം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങള്‍ സ്കൂള്‍ ഏറ്റെടുത്ത് ഈ വർഷം നടപ്പിലാക്കി വരുന്നു.

8 മുതല്‍ 10 വരെ എല്ലാ ക്ലാസുകളിലേക്കും ആവശ്യമായ വേസ്റ്റ് ബാസ്ക്കറ്റുകള്‍ കുട്ടികള്‍ സ്വയം തയ്യാറാക്കി

അനുശ്രീയാണ് വിദ്യാർത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്. അദ്ധ്യാപകരായ ദിവ്യ എല്‍, മഹേഷ് കുമാർ, സ്വപ്ന എന്നിവർ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റർ സുജിത്ത്.എസ്, സീനിയർ അസിസ്റ്റന്റ് ബിന്ദു.എല്‍.എസ്,സ്റ്റാഫ് സെക്രട്ടറി സിന്ധു കുമാരി.ഐ.എസ് എന്നിവർ പങ്കെടുത്തു. 8 മുതല്‍ 10 വരെ എല്ലാ ക്ലാസുകളിലേക്കും ആവശ്യമായ വേസ്റ്റ് ബാസ്ക്കറ്റുകള്‍ കുട്ടികള്‍ തയ്യാറാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →