റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന : എസ് ഐ അനൂപ് ചന്ദ്രനെ സ്ഥലംമാറ്റി

June 6, 2025 - 5:23 am

പത്തനംതിട്ട | ജാമ്യമില്ലാ കേസില്‍ പ്രതിയായ ആളെ തിരഞ്ഞ് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെത്തി പരിശോധന നടത്തിയെന്ന പരാതിയില്‍ എസ് ഐക്ക് സ്ഥലംമാറ്റം. അടൂര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ. അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി പത്തനംതിട്ട കണ്‍ട്രാള്‍ റൂമിലേക്ക് സ്ഥലം മാറ്റിയത്.

ജോമോന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ജോമോന്റെ ഭാര്യ

അടൂര്‍ കരുവാറ്റ മേരീഭവനില്‍ ജോമോന്റെ ഭാര്യ ഐനസ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് നടപടി.വീട്ടില്‍ താനും രണ്ട് പെണ്‍മക്കളുമുള്ള സമയത്താണ് എസ് ഐയും മറ്റ് ഏഴ് പോലീസുകാരും എത്തിയതെന്നും ജോമോന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയെന്നും ഐനസിന്റെ പരാതിയില്‍ വ്യക്തമാക്കി.

പോലീസ് അകാരണമായി ജോമോനെ മര്‍ദിച്ചുവെന്നും കള്ളക്കേസ് എടുത്തെന്നും ഐനസ്

മെയ് ഒമ്പതിന് കരുവാറ്റ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടാക്കിയെന്നാണ് ജോമോനെതിരായ കേസ്. എന്നാല്‍, പോലീസ് അകാരണമായി ജോമോനെ മര്‍ദിച്ചുവെന്നും കള്ളക്കേസാണ് എടുത്തതെന്നും ഐനസ് പറയുന്നു. കൂടാതെ, ജോമോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുക്കാന്‍ പോലീസ് വീട്ടിലെത്തിയതെന്നും ഐനസ് ആരോപിക്കുന്നു. അതേസമയം, ഉത്സവ സ്ഥലത്ത് തര്‍ക്കത്തിനിടയില്‍ ജോമോന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ മര്‍ദിച്ചതിനാണ് കേസെടുത്തതെന്നാണ് അടൂര്‍ പോലീസ് പറയുന്നത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *