റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാത ആകെ പോയി എന്ന് ആരുംതെറ്റിദ്ധരിക്കേണ്ടെന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

May 30, 2025 - 6:04 am

തിരുവനന്തപുരം: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്രം ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ അപകടത്തോടുകൂടി ദേശീയപാത ആകെ തകർന്നുപോയി എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ആദ്യവാരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

ഇതൊക്കെ നിര്‍മാണത്തില്‍ വരുന്ന ചെറിയ തകരാറുകളാണ്. അത് പരിഹരിക്കാനുള്ള സാങ്കേതിക വൈഭവമൊക്കെ നമ്മുടെ രാജ്യത്തിന് ഇപ്പോഴുണ്ട്. പ്രശ്‌നങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അപ്രതീക്ഷിതമായ ഒരു അപകടാവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നു പറഞ്ഞ മുഖ്യമന്ത്രി, ജൂണ്‍ ആദ്യവാരം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും അതില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചു.

പറഞ്ഞ സമയത്തിനുള്ളില്‍ത്തതന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാകും

അപകടമുണ്ടായെങ്കിലും ദേശീയപാത നിര്‍മാണം വൈകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പറഞ്ഞ സമയത്തിനുള്ളില്‍ത്തതന്നെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *