റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് പുതിയതായി 1375 വാര്‍ഡുകള്‍

May 21, 2025 - 4:57 am

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഇതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളുടെ എണ്ണം 17337 ആയി വർദ്ധിക്കും.

വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം ഇറക്കിയത്.

ഏറ്റവും അധികം വാര്‍ഡുകള്‍.മലപ്പുറം ജില്ലയിൽ
.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വാര്‍ഡുകള്‍ ഉള്ളത്. അവിടെ 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം. 2021ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ 2011ലെ ജനസംഖ്യാ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകള്‍ വിഭജിച്ച് അതിര്‍ത്തികളും മറ്റും പുനര്‍നിര്‍ണയിച്ചത്.

വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകും വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്.

സംസ്ഥാനത്തെ 87 നഗരസഭകളുടെയും ആറ് കോര്‍പ്പറേഷനുകളിലെയും വാര്‍ഡ് വിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം കൂടി ഉടനെ പുറപ്പെടുവിക്കുമെന്നാണ് വിവരം. വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *