കളമശ്ശേരി | വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങവെ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരിയില്‍ ഇന്നലെ രാത്രി .10.45 നാണ്മി സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മെയ് 16 മുതല്‍ 22 വരെ കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ ഒഴികെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്