റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക് ഷെല്ലാക്രമണം നേരിട്ടു കണ്ടതിൻ്റെ അനുഭവം വിവരിച്ച് കശ്മീരിലെ മലയാളി അധ്യാപകർ

May 12, 2025 - 9:49 pm

കശ്മീരിലെ ഭീകരാക്രമത്തിൻ്റെ നടുക്കുന്ന ഓർമകൾ വിവരിച്ച് മലയാളി അധ്യാപകർ .കശ്മീരിൽ നിന്ന് നാട്ടിലെത്തിയ അധ്യാപകരായ അരുണും സ്വാതിയുമാണ് നടുക്കുന്ന ഓർമകൾ വിവരിച്ചത്. ‘വലിയ ശബ്ദം കേട്ടാണുണര്‍ന്നത്, മേല്‍ക്കൂരയ്ക്ക് മുകളില്‍ ഷെല്ലിന്റെ അവശിഷ്ടങ്ങള്‍ വീഴുന്ന ശബ്ദം കേട്ടു. ചുറ്റും നിലവിളികളായിരുന്നു. സമയം പോകുംതോറും ഷെല്‍ ആക്രമണത്തിന്റെ ശബ്ദം അടുത്തടുത്ത് വന്നു. കിട്ടുന്നത് എടുത്ത് വേഗം രക്ഷപ്പെടാന്‍ പറഞ്ഞു. പിന്നീട് ബങ്കറിലേക്ക് മാറി.

യുദ്ധം ഒരിക്കലും നല്ലതല്ല ; പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴേ അത് അറിയാന്‍ കഴിയൂ.

ഇന്നലെ വരെ ക്ലാസിലിരുന്ന് പഠിച്ച കുട്ടികളാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതായത്. അവരുടെ മരണം അച്ഛനമ്മമാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെ നല്‍കുന്ന ട്രോമ ഏറെ വലുതാണ്. യുദ്ധം എപ്പോഴും ബാക്കിവെയ്ക്കുന്നത് വേദനകള്‍ മാത്രമാണ്. അതിനിടയില്‍ അറിയാതെ പോകുന്ന ഇങ്ങനെ കുറേ ജീവിതങ്ങളുണ്ട്. യുദ്ധം ഒരിക്കലും നല്ലതല്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴേ അത് അറിയാന്‍ കഴിയൂ. ഇന്നലെ വരെ കണ്ട ആളുകളില്ല,ഇന്നലെ വരെ കണ്ട പരിസരമല്ല,’അരുണും സ്വാതിയും പറയുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *