ഡല്‍ഹി: വിവിധ കക്ഷികളുടെ നിർദേശങ്ങളെല്ലാം അവഗണിച്ചാണു വഖഫ് നിയമ ഭേദഗതി ബില്‍ സംബന്ധിച്ച് ജെപിസി റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. കേന്ദ്രസർക്കാരിന്‍റെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി റിപ്പോർട്ട് നല്‍കാനുള്ള ഉപാധിയായി സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) നിലകൊണ്ടതായും അദ്ദേഹം പറഞ്ഞു. ഒരു പരിധിവരെ പാർലമെന്‍റിന്‍റെ അധികാരങ്ങള്‍ കവർന്നെടുക്കുന്ന തരത്തിലാണ് ജെപിസി റിപ്പോർട്ട് തയാറാക്കിയതെന്നും എംപി പറഞ്ഞു
ജനാധിപത്യ സംവിധാനത്തെയും മതസ്വാതന്ത്ര്യത്തെയും നഗ്‌നമായി ലംഘിക്കുന്നത്
വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യത്തു നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനത്തെയും മതസ്വാതന്ത്ര്യത്തെയും നഗ്‌നമായി ലംഘിക്കുന്നതാണെന്നും ഇതിനെതിരേ മുസ്‌ലിം ലീഗ് ശക്തമായ പ്രതിരോധം തീർക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീർ എംപി ലോക്സഭയില്‍ പറഞ്ഞു.


