റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്ടെ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരൻ പുണെയില്‍

March 31, 2025 - 10:13 pm

കോഴിക്കോട്:.സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ 13-കാരനെ പുണെയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ ആണ്‍കുട്ടിയെ മാർച്ച് 24 തിങ്കളാഴ്ചയാണ് കാണാതായത്. മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആരെയും അറിയിക്കാതെ കടന്നുകളയുകയായിരുന്നു. കോഴിക്കോട് സൈനികസ്‌കൂള്‍ ഹോസ്റ്റലില്‍നിന്ന് കടന്നുകളഞ്ഞ കുട്ടിയെ പുണെയില്‍ ആണ് . കണ്ടെത്തിയത്.

സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തിരുന്നു.
.
സ്‌കൂള്‍ ഹോസ്റ്റലിലെ ഒന്നാം നിലയില്‍നിന്ന് ലൈനില്‍ തൂങ്ങിയാണ് കുട്ടി താഴേക്ക് ഇറങ്ങിയത്. താഴെ വീണാല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ കിടക്ക നിലത്തിട്ട ശേഷമാണ് ചാടിയത്.സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ നടക്കാവ് പോലീസ് കേസെടുത്തിരുന്നു. പുണെയിലും ബിഹാറിലും ഝാര്‍ഖണ്ഡിലും അന്വേഷണം നടത്തി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയില്‍ കുട്ടിയുടെ ചിത്രം പതിഞ്ഞിരുന്നു. തിങ്കളാഴ്ച 11 മണിയോടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും സ്ഥിരീകരണമുണ്ടായിരുന്നു. നാലാം പ്ലാറ്റ്‌ഫോമില്‍നിന്നുള്ള ദൃശ്യം പോലീസിന് ലഭിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *