റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

March 26, 2025 - 2:11 pm

ന്യൂഡല്‍ഹി| ഡല്‍ഹി വസീറാബാദില്‍ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് മോട്ടോര്‍സൈക്കിളിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.

10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു ഫോണ്‍ കോളാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്.

അഞ്ച് മിനിട്ടിനുള്ളില്‍ തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നും വിദ്യാര്‍ഥി പോയത്. എന്നാല്‍ കുട്ടിയെ വിട്ടുകിട്ടുന്നതിനായി 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു ഫോണ്‍ കോളാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് പോലീസില്‍ പാരാതി നല്‍കിയെങ്കിലും ഡല്‍ഹിയിലെ ഒരു വനമേഖലയില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടു ത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *