റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് പ്ലസ് വൺ വിദ്യാര്‍ഥികളിൽനിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

March 18, 2025 - 6:46 am

അരൂര്‍: ആലപ്പുഴ അരൂരില്‍ മൂന്ന് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. ഒരു കുട്ടിയുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും പിടിച്ചെടുത്തു. സ്റ്റീല്‍ ഗ്ലാസിലാണ് കഞ്ചാവ് വളര്‍ത്തിയിരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സംസ്ഥാനത്തു ലഹരിവേട്ടയ്ക്കിറങ്ങി യിരിക്കുകയാണ് പോലീസും എക്‌സൈസും. ഇതിന്റെ ഭാഗമായി സംശയം തോന്നിയ ചില വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അരൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.

സ്റ്റീല്‍ ഗ്ലാസില്‍ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് ചെടി

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒരാളുടെ വീട്ടില്‍നിന്ന് ഹാഷിഷ് ഓയിലും ഒരാളുടെ വീട്ടില്‍നിന്ന് കഞ്ചാവ് ചെടിയും കണ്ടെടുക്കുകയായിരുന്നു. സ്റ്റീല്‍ ഗ്ലാസില്‍ മണ്ണ് നിറച്ചായിരുന്നു കഞ്ചാവ് ചെടി വളര്‍ത്തിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികൾക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *