ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിൽ സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്ക്

ന്യൂഡല്‍ഹി | കലാപം ബാധിച്ച മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നീതിപീഠം മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിലാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്കു പോകുന്നത്.
.
സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും

ആറംഗ സംഘത്തില്‍ ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് പുറമേ ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, എം എം സുന്ദ്രേഷ്, കെ വി വിശ്വനാഥന്‍, എന്‍ കോടീശ്വര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. മാർച്ച് 22 ന് നടത്തുന്ന സന്ദര്‍ശനത്തില്‍ സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും. കലാപബാധിതര്‍ക്ക് നല്‍കേണ്ട സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും നീതിപീഠം തീരുമാനമെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →