ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിചിത്രമായ കേസ് എടുത്ത് പൊലീസ് :ഇത്തരം കേസ് വിശ്വസിക്കുവാൻ കഴിയില്ലെന്ന് ഹൈക്കോടതി

തൃശൂർ : ഒന്നര വയസ്സുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പോലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യയ്ക്ക് എതിരെ നൽകിയ പരാതിയിലാണ് ആഴ്ചകൾക്ക് മുമ്പ് കൊടുങ്ങല്ലൂർ പോലീസ് അമ്മയ്ക്ക് എതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുത്തത്.

ഹൈക്കോടതി പ്രതികരണം

പ്രതിയുടെ മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കവെ, ഇത്തരം കേസ് വിശ്വസിക്കുവാൻ കഴിയില്ലെന്ന് ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ഒന്നര വയസ്സുള്ള മകളെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് കൊടുങ്ങല്ലൂർ പൊലീസിന് ലഭിച്ച ആസൂത്രിതമായ പരാതിയിൽ പ്രാഥമിക പരിശോധന നടത്താതെ കേസ് എടുത്ത രീതി സമൂഹത്തിന് തെറ്റായ സന്ദേശമാണ് പോലീസ് നൽകിയതെന്നും, അതിനാൽ കേസ് എടുത്ത പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തുവാൻ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തി

പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്തുവാൻ തൃശൂർ ജില്ലാ പോലീസ് മേധാവി ഇപ്പോൾ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി.യെ ചുമതലപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →