റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാനിൽ അഞ്ചു വയസുകാരൻ കുഴല്‍കിണറ്റിൽ വീണു

February 24, 2025 - 12:46 pm

ജയ്പുർ: രാജസ്ഥാനിലെ ജലവാർ ജില്ലയില്‍ അഞ്ചു വയസുകാരനായ പ്രഹ്ലാദ് കുഴല്‍കിണറ്റിൽ വീണു. .ഞായറാഴ്ച ഉച്ചയോടെയായിരുന്നു. സംഭവം ജലവാർ ജില്ലയിലെ ഒരു പാടത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. വെള്ളം കാണാത്തതിനാൽ മൂടിക്കൊണ്ടിരുന്ന കുഴല്‍കിണറ്റിലേക്ക് കുട്ടി വീണത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. കുഞ്ഞ് കളിച്ചുകൊണ്ടിരിക്കെ അവിടെയുള്ള തുറന്ന .കുഴല്‍കിണറ്റിലേക്ക് വീഴുകയായിരുന്നു.

എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ.രക്ഷാപ്രവർത്തനം ആരംഭിച്ചു.

.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഡോക്ടര്‍മാരുടെ സംഘം കുഴല്‍കിണറിന് സമീപമെത്തി കുട്ടിക്ക് ഓക്സിജൻ അടക്കമുള്ള അടിയന്തര വൈദ്യസഹായം ഒരുക്കി. തിരക്കിലായ രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തതായിട്ടാണ് വിവരം .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *